സംവരണം ഒരു വിവാദ വിഷയമായി ചര്‍ച്ചകള്‍ക്കും , പരീക്ഷണങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്നു. സംവരണം എന്നത് കൊണ്ടു എന്താണര്‍ത്ഥം ?????? എനിക്ക് അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. ഒരാള്‍ ഷീറ്റിട്ട് മറച്ച ഒരു ഒറ്റ മുറി പുരയില്‍ താമസിക്കുന്ന ഉന്നത കുലജാത.മറ്റേ ആള്‍ സര്‍വവിധ സൗകര്യത്തോടെ ഒരു ഇരുനില കെട്ടിടത്തില്‍ താമസിക്കുന്ന സംവരണക്കാരി.ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ മക്ളുടെ പഠിത്തത്തിന് വേണ്ടി കൂലിപ്പണി എടുക്കുമ്പോള്‍ സംവരണക്കാരി ആയതിന്റെ സന്തോഷം അനുഭവിക്കുകയാണ് രണ്ടാമത് പ്രസ്താവിച്ച വ്യകതി.അവസാനം ഉന്നത പഠനത്തിനായി തന്റെ ഷീറ്റ് ഇട്ടു മറച്ച വീടിന്ടെ ആധാരം പണയം വയ്ക്കേണ്ടി വന്നു ഉന്നത കുലജാതയ്ക്ക് . ഏത് വെറും കഥ അല്ല ഞാന്‍ നേരിട്ടു കണ്ട സത്യം ആണ് . ഇങ്ങനെ ഉള്ള സമൂഹത്തില്‍ സംവരണത്തിനു അര്‍ഹ ആരാണ് ????? കഴിവുള്ള പാവപെട്ടവര്‍ ആരായാലും ... ഏത് ജാതിയില്‍ ആയാലും....അവര്‍ക്ക് നല്കുക സംവരണം ...അതാണ് സംവരണം ...അതാണ് മതേതരത്വം ,അതാണ് സോഷ്യലിസം......
.
Monday, 6 July 2009
Subscribe to:
Post Comments (Atom)
1 comment:
athe ithil thanne undu athinte utharam jathi ennu paranjille unnatha .....kulajatha....athu thanne/... athu ullidatholam kaalam ente ponnu sreeje rakshayilla
Post a Comment