Tuesday, 7 July 2009

ജനപക്ഷം

കുറച്ചു നാള്‍ മുന്‍പ്‌ ഞാന്‍ മാതൃഭൂമിയില്‍ ഒരു ലേഖനം വായിക്കാന്‍ ഇടയായി .സി പി എം ലാല്‍ഗഢ് മേഖല സെക്രടറി അനൂജ്‌ പാണ്ഡേയെ കുറിച്ചാണ് അത്.അദ്ദേഹത്തിന്‍െറ പ്രതിമാസാവരുമാനം 1500 രൂപയാണ് എങ്കിലും അദ്ദേഹത്തിനും സഹോദരനും മോശമല്ലാത്തൊരു ഇരുനില വീടും ,നാല്പതു ഭിഗ നിലവും സ്വന്തമാക്കാന്‍ കഴിഞ്ഞു . ദാരിദ്ര്യത്തിന്‍െറ പരകോടിയില്‍ നില്‍കുന്ന പശ്ചിമ ബംഗാളിലെ ഈ പ്രദേശത്തെ ഏക ഇരുനില വീട് ഇതാണ് .എന്നാല്‍ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ സഹനം നിര്‍ത്തി വച്ചു ഇതിന് എതിരെ പ്രതികരിച്ചു . അവര്‍ അയാളുടെ വീട് തകര്‍ത്തത് ആര്‍പ്പ് വിളികളോടെ ആയിരുന്നു .അടക്കിവച്ച സഹനം പൊട്ടിത്തെറിച്ചത് ഇങ്ങനെയും ..... ലാല്‍ഗഢ് സംഭവം വിലയിരുത്തിയാല്‍ മനസിലാകും ഭരണത്തിന്റെ ഗുണം ജനങ്ങള്‍ക്കല്ല മറിച്ച് നേതാക്കള്ക്കായിരുന്നു എന്ന് . ഇനിയും ഇലക്ഷന്‍ വരും പോകും..പക്ഷെ അതെല്ലാം ലാഭ വിഹിതത്തിനുളള ഒരു തുറുപ്പ് ഗുലാന്‍മാത്രമായിരിക്കും .

No comments: