Friday, 3 July 2009

ശ്വാനവധം രണ്ടാം ഭാഗം .......

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഡോകുമെന്ററി ഹൃസ്വ ചലച്ചിത്ര മേളയില്‍ ടെ ത്രീ എന്ന ഡോകുമെന്ററി കാണാന്‍ ഇടയായി... തെരുവ് പട്ടികളെ കൊല്ലുക എന്ന ഉദ്യമമുമായി ഇറങ്ങി തിരിച്ച സന്തോഷ്‌ എന്ന വ്യക്തി നടത്തുന്ന ശ്വാനവധമാണ് അതിന്റെ ഇതിവൃത്തം .പട്ടികളെ കൊല്ലാന്‍ അയാള്ക്ക് മനസ് കൊണ്ടു താല്പര്യം ഇല്ല .എന്നാല്‍ വെറുതെ കൊന്നാലും പോര.. കൊല്ലുന്നത് ആസ്വദിക്കാന്‍് വേണ്ടി തങ്ങളുടെ മുന്നില്ലിട്ട് കൊല്ലണം എന്ന ആവശ്യക്കാര്‍ നിരവധി..ഇക്കാര്യത്തിലും എന്ടെ അനുഭവം മറിച്ചല്ല.ഞാന്‍ കുഞ്ഞിലെ വളര്‍ത്തിയിരുന്ന പട്ടിയെ നിഷ്കരുണം കോര്‍പറേഷന്‍കാരെ കൊണ്ട് കൊല്ലിച്ച എന്റെ വലിയച്ഛന്റെ മുഖം അവരിലൂടെ എനിക്ക് പിന്നെയും കാണാന്‍ സാധിച്ചു .ആര്ക്കു ഒരു ദ്രോഹവും ചെയ്യാത്ത ഒരു പാവം മിണ്ടാപ്രാണി കിടന്നു പിടഞ്ഞത് എന്റെ കണ്‍മുന്നില്‍ .... ഞാനും ചെയ്യും ഇത്തരം ഒരു ഡോകുമെന്ററി .....പക്ഷെ അതിലെ വില്ലന്‍ എന്റെ വലിയച്ച്ചന്‍ ആകും എന്ന് മാത്രം ........

No comments: