Friday, 24 July 2009

എന്റപ്പൂപ്പന്‍ കവിയാ...........

നിങ്ങള്‍ക്കറിയാമോ എന്റപ്പൂപ്പന്‍ വലിയ കവി ആയിരുന്നു കേട്ടോ .......അപ്പൂപ്പന്റെ അമ്മാവന്റെ മകളായ എന്റെ അമ്മൂമ്മയെ പണ്ട് പുള്ളിക്കാരന്‍ ട്യൂണ്‍ ചെയ്യാന്‍ നോക്കി . അവസാനം സാഹിത്യത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്ത ആരെയൊക്കെയോ മനസില്‍ വിചാരിച്ചു ഒരു കാച്ചു അങ്ങ് കാച്ചി .......

മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........

കാലാന്തരത്തില്‍ സ്നേഹം
സഹോദരി നിര്‍ഭരമായി.........

എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു ന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........

എന്ന്
അപ്പുപ്പന്‍
ഒപ്പ്

ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക്‌ ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....

No comments: