Monday, 25 May 2009
മനസെന്ടഎ ചപലത
കയ്യില് സിഗരട്ടിന്ടെ പുകച്ചുരുളുമായി ഒരച്ചന്‍ മകനെ മടിയിലിരുത്തി ഉപദേശിക്കുന്നു "മകനേ നീ വലുതാകുമ്പോള്‍ നല്ലകുട്ടിയാകണം".എന്തൊരു വിരോധാഭാസമെന്നു പലര്‍ക്കും തോന്നാം . പക്ഷെ അതിനേക്കാള്‍ രസകരമല്ലേ കോളേജിലെ കുട്ടികളുടെ മനസിന്റെ ചപലത .അപേക്ഷകള്‍ നൂറെണ്ണം അയച്ചു കഴിഞ്ഞാലും പുതിയൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ പുതിയൊരു അപേക്ഷക്കായി കടലാസ് തിരയുന്നു .ചിരിക്കാതെ വയ്യ .എന്നിരുന്നാലും സാധാരണ പെണ്‍കുട്ടികള്‍ എന്താ മോശമാണോ ? തിരക്കുള്ള ബസില്‍ അവര് ഒരു സീറ്റിനായി കൊതിക്കുന്നു . എന്നാല് തിരക്കൊഴിയുമ്പോള്‍ കിട്ടിയ സീറ്റും പോരാതെ വേറൊരു സ്വസ്ഥമായ സീറ്റ് തേടി അലയുന്നു . എത്ര കിട്ടിയാലും പോരാത്ത മനുഷ്യ മനസിന്റെ ആഗ്രഹങ്ങള്‍ എവിടെ ഒതുങ്ങുന്നതാണോ? ? ചെറിയ ചെറിയ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം രസകരങ്ങളായ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകും .പ്രതീക്ഷിക്കുക.