സ്വര്‍ണ വില കുത്തനെ ഉയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവികുന്നത് ആരാണ് ?അച്ഛനും അമ്മയും ആകാം എന്നാല്‍ പെണ്‍കുട്ടികളും ആയി കൂടെ ?എന്‍റെ ചിന്ത വേറൊരു രീതിയില്‍ ആണ് അതിന് ഞാന്‍ വ്യക്തമായ തെളിവും തരാം.
സ്വര്‍ണ വിലകൂടുന്നത് കൊണ്ടു ഇരുപതു വയസാകുമ്പോള്‍ തന്നെ പെണ്പില്ലെരെ കല്യാണം കഴിച്ചു അയക്കുന്നു.വീട്ടുകാര്‍ക്കറിയാം ഇനി എന്തായാലും സ്വര്‍ണത്തിന്റെ വില കൂടുകയല്ലാതെ കുറയില്ലെന്ന്.ഇപ്പോള്‍ തന്നെ കുടുംബം വിറ്റാണ് ഓരോരുത്തരും പെണ്‍ മക്കളെ കെട്ടിച്ചയക്കുന്നത്.ഇനിയും പെണ്പില്ലെരെ വീട്ടില്‍ വാചോണ്ടിരുന്നാല്‍ ബുദ്ധിമുട്ടാ . അതുകൊണ്ടാണ് ഇന്നത്തെ പെണ്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനു തടസം നില്ക്കുന്ന വിലങ്ങു തടിയാണ് സ്വര്‍ണം എന്ന് ഞാന്‍ പറഞ്ഞത് . ഇന്ത്യയില്‍ സ്വര്‍ണം നമുക്കു നിര്‍ത്തലാക്കാന്‍ നിയമം കൊണ്ടു വരാം .അപ്പോള്‍ എന്നെ പോലുള്ള പെണ്‍ കുട്ടികള്‍ക്ക് പഠിക്കാനും പറ്റും വീട്ടുകാര്‍ക്കും ബുദ്ധിമുട്ടാകില്ല . മാത്രമല്ല സ്വര്‍ണ വില ഇങ്ങനെ കൂടുകയാണെങ്കില്‍ പെണ്‍ ഭ്രൂണഹത്യകള്‍ ഇനിയും കൂടാന്‍ ഇടയുണ്ട് .അതുകൊണ്ട് സ്വര്‍ണമില്ലാത്ത ഒരു നാളെയെ കുറിച്ചു നമുക്കു ചിന്തിക്കാം .
Wednesday, 1 April 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment