ഈശ്വരന് എന്ന രാഷ്ട്രീയക്കാരന്..........
രാഷ്ട്രീയക്കാരനെക്കാളും വലിയ കള്ള കളി കളിക്കുന്നത് ഈശ്വരന് അല്ലേ ...
യു ഡി എഫ്ഇല്ലേത് പോലെ പുള്ളിക്കാരന്റെ വീതംവൈപ്പ് അത്ര ശെരിയല്ല.
ദുഷ്ടന്മാര്ക്ക് വാരിക്കോരി കൊടുക്കും ..നല്ലവര്‍ക്കു പരീക്ഷണവും ..
ഇടക്കൊക്കെ പിണറായിയുടെ സ്വഭാവം കാണിക്കും. കൂടെ ഉള്ളവന് എത്ര
വൃത്തികെട്ടവന് ആണെങ്കിലും അവനു വേണ്ടി എന്തും ചെയ്യും. കൂടെ
നിക്കാത്തവന്‍ എത്ര നല്ലവന്‍ ആണേലും അവനിട്ട് പണിയുകയും ചെയ്യും .. അതിനും
പാര്‍ട്ടിയില്‍ ഉദാഹരണങ്ങള്‍ ഉണ്ടല്ലോ .. അത് പോട്ടെ ഞാന്‍ പറഞ്ഞു വന്നത്
ഈശ്വരന് എന്ന രാഷ്ട്രീയക്കാരനെ കുറിച്ചാണ്.. ചിലപ്പോള്‍ ഈ സത്യങ്ങള്‍
എല്ലാരോടും പറഞ്ഞതിന് എനിക്കും കിട്ടും പണി... മണിയെ പോലെ ! കുറച്ചു പേര്
പേടിച്ചു പറയുന്നില്ല . ഞാന്‍ പേടിക്കാതെ പറയുന്നു എന്നെ ഉള്ളൂ. . ഹാ
,പക്ഷെ മണിക്ക് കൂടെ നില്കാന് ആളുണ്ടായിരുന്നു. ഈ ശിക്ഷ ഞാന്‍ ചോദിച്ചു
വാങ്ങുന്നതാ... പോട്ടെ വീണ്ടും ഈശ്വരനില്ലേക്ക്... ചെയ്യുന്ന
എല്ലാത്തിനും പ്രതിഫലം വേണം .. കാര്യസാധ്യത്തിനു നമ്മള് നേര്‍ച്ച നേരണം..
എങ്കിലേ നടത്തിതരു.
പ്രതികാരം അതും പുള്ളിക്കാരന്റെ ഹോബി ആണല്ലോ.
നേര്‍ച്ച നേര്‍ന്നു അത് കൊടുത്തില്ലെങ്കില്‍ പണി ഉടനെ തന്നു
ഓര്മിപ്പിക്കില്ലേ... എനിക്ക് വയ്യ, പറയാനാണേല്‍ കുറെ ഉണ്ട് . എത്ര എന്ന്
വച്ചാ ഒരാളുടെ കുറ്റം ഇങ്ങനെ പറയുക ... ഇനി വയ്യ വേണേല്‍ തന്നെ
മനസിലാക്കട്ടെ... പക്ഷെ ഞാന്‍ ഈശ്വരനെ കണ്ടിട്ടുണ്ട് കേട്ടോ . ചില നല്ല
ആളുകളുടെ രൂപത്തില്‍... പിന്നെ ഈശ്വരന് ഇങ്ങനെ ആണെന്ന് എന്നോട് പറഞ്ഞു
തന്നത് ആരാ ? ? ആ... ഞാന്‍ കണ്ടും കേട്ടും വളര്‍ന്നത് ഈശ്വരന് എന്ന
അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെ ക്കുറിച്ചാണ് ... അയ്യോ അങ്ങനെ
ചെയ്യല്ലേ... ദൈവം കോപിക്കും! അല്ല കൊച്ചു പിള്ളേര് എങ്ങനെ ചെയ്താലാ ദൈവം
കോപിക്കണേ.... ഞാന്‍ ഒന്ന് നോക്കട്ടെ ... എന്നെ എന്തെങ്കിലും ചെയ്യുമോ
എന്ന്... ചെയ്താല്‍ നിങ്ങള്‍ എല്ലാവരും സാക്ഷികള്‍