Monday, 13 August 2012
Tuesday, 20 September 2011
Tuesday, 28 July 2009
ശവങ്ങള്‍ ഈ മരങ്ങള്‍
നഗരവല്ക്കരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം മരങ്ങള്‍ കൊല്ലപെട്ടു കൊണ്ടിരിക്കുന്നു . അറ്റ് പോയതോ , ചോര വാര്‍നതോ ആയ ശരീരത്തോടെ അവ വഴിയില്‍ കിടക്കുമ്പോള്‍ അവയ്ക്ക് വേണ്ടി കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും ആരുമില്ല....ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവര്‍ എന്നും അനാഥര്‍........ കൊടുവാളുകള്‍ ദേഹത്ത് കുത്തിയിറക്കുമ്പോള്‍, പിടഞ്ഞു ഭൂമിയില്‍ വീണ് അവ ചുറ്റും നോക്കും ..മരിക്കുന്നതിനു മുമ്പ് അല്പം ദാഹജലം കിട്ടാന്‍ ... ഇവരുടെ തീരാ ശാപം മനുഷ്യര്‍ക്ക് ഏല്ക്കാതിരിക്കുമോ ഹേ വനം-പൊതുമരാമത്ത് മന്ത്രിമാരെ............
Friday, 24 July 2009
എന്റപ്പൂപ്പന്‍ കവിയാ...........
നിങ്ങള്‍ക്കറിയാമോ എന്റപ്പൂപ്പന്‍ വലിയ കവി ആയിരുന്നു കേട്ടോ .......അപ്പൂപ്പന്റെ അമ്മാവന്റെ മകളായ എന്റെ അമ്മൂമ്മയെ പണ്ട് പുള്ളിക്കാരന്‍ ട്യൂണ്‍ ചെയ്യാന്‍ നോക്കി . അവസാനം സാഹിത്യത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്ത ആരെയൊക്കെയോ മനസില്‍ വിചാരിച്ചു ഒരു കാച്ചു അങ്ങ് കാച്ചി .......
മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........
കാലാന്തരത്തില്‍ ആ സ്നേഹം
സഹോദരി നിര്‍ഭരമായി.........
എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു എന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........
എന്ന്
അപ്പുപ്പന്‍
ഒപ്പ്
ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക് ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....
മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........
കാലാന്തരത്തില്‍ ആ സ്നേഹം
സഹോദരി നിര്‍ഭരമായി.........
എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു എന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........
എന്ന്
അപ്പുപ്പന്‍
ഒപ്പ്
ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക് ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....
Sunday, 12 July 2009
Scarlet letter
The Custom House is largely an autobiographical sketch describing
The connection between
Much of the story then deals with long descriptions of the various men with whom he worked in the Customs House. General Miller, the Collector, is the oldest inhabitant, a man who had maintained a stellar career in the military, but who has chosen to work in the Customs House for the remainder of his years. The other man described by
The upstairs of the Custom House was designed to accommodate a large movement of goods through the port, and is in ill-repair since it soon became extraneous.
Three years after taking his job as Surveyor, General Taylor was elected President of the
Tuesday, 7 July 2009
ജനപക്ഷം
കുറച്ചു നാള്‍ മുന്‍പ് ഞാന്‍ മാതൃഭൂമിയില്‍ ഒരു ലേഖനം വായിക്കാന്‍ ഇടയായി .സി പി എം ലാല്‍ഗഢ് മേഖല സെക്രടറി അനൂജ് പാണ്ഡേയെ കുറിച്ചാണ് അത്.അദ്ദേഹത്തിന്‍െറ പ്രതിമാസാവരുമാനം 1500 രൂപയാണ് എങ്കിലും അദ്ദേഹത്തിനും സഹോദരനും മോശമല്ലാത്തൊരു ഇരുനില വീടും ,നാല്പതു ഭിഗ നിലവും സ്വന്തമാക്കാന്‍ കഴിഞ്ഞു . ദാരിദ്ര്യത്തിന്‍െറ പരകോടിയില്‍ നില്‍കുന്ന പശ്ചിമ ബംഗാളിലെ ഈ പ്രദേശത്തെ ഏക ഇരുനില വീട് ഇതാണ് .എന്നാല്‍ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ സഹനം നിര്‍ത്തി വച്ചു ഇതിന് എതിരെ പ്രതികരിച്ചു . അവര്‍ അയാളുടെ വീട് തകര്‍ത്തത് ആര്‍പ്പ് വിളികളോടെ ആയിരുന്നു .അടക്കിവച്ച സഹനം പൊട്ടിത്തെറിച്ചത് ഇങ്ങനെയും ..... ലാല്‍ഗഢ് സംഭവം വിലയിരുത്തിയാല്‍ മനസിലാകും ഭരണത്തിന്റെ ഗുണം ജനങ്ങള്‍ക്കല്ല മറിച്ച് നേതാക്കള്ക്കായിരുന്നു എന്ന് . ഇനിയും ഇലക്ഷന്‍ വരും പോകും..പക്ഷെ അതെല്ലാം ലാഭ വിഹിതത്തിനുളള ഒരു തുറുപ്പ് ഗുലാന്‍മാത്രമായിരിക്കും .
Monday, 6 July 2009
തത്വം ....തത്വലംഘനം .......
സംവരണം ഒരു വിവാദ വിഷയമായി ചര്‍ച്ചകള്‍ക്കും , പരീക്ഷണങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്നു. സംവരണം എന്നത് കൊണ്ടു എന്താണര്‍ത്ഥം ?????? എനിക്ക് അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. ഒരാള്‍ ഷീറ്റിട്ട് മറച്ച ഒരു ഒറ്റ മുറി പുരയില്‍ താമസിക്കുന്ന ഉന്നത കുലജാത.മറ്റേ ആള്‍ സര്‍വവിധ സൗകര്യത്തോടെ ഒരു ഇരുനില കെട്ടിടത്തില്‍ താമസിക്കുന്ന സംവരണക്കാരി.ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ മക്ളുടെ പഠിത്തത്തിന് വേണ്ടി കൂലിപ്പണി എടുക്കുമ്പോള്‍ സംവരണക്കാരി ആയതിന്റെ സന്തോഷം അനുഭവിക്കുകയാണ് രണ്ടാമത് പ്രസ്താവിച്ച വ്യകതി.അവസാനം ഉന്നത പഠനത്തിനായി തന്റെ ഷീറ്റ് ഇട്ടു മറച്ച വീടിന്ടെ ആധാരം പണയം വയ്ക്കേണ്ടി വന്നു ഉന്നത കുലജാതയ്ക്ക് . ഏത് വെറും കഥ അല്ല ഞാന്‍ നേരിട്ടു കണ്ട സത്യം ആണ് . ഇങ്ങനെ ഉള്ള സമൂഹത്തില്‍ സംവരണത്തിനു അര്‍ഹ ആരാണ് ????? കഴിവുള്ള പാവപെട്ടവര്‍ ആരായാലും ... ഏത് ജാതിയില്‍ ആയാലും....അവര്‍ക്ക് നല്കുക സംവരണം ...അതാണ് സംവരണം ...അതാണ് മതേതരത്വം ,അതാണ് സോഷ്യലിസം......
.
.
Saturday, 4 July 2009
Cooper's Mohicans
It is the late 1750s, and the French and Indian War grips the wild forest frontier of western New York. The French army is attacking Fort William Henry, a British outpost commanded by Colonel Munro. Munro’s daughters Alice and Cora set out from Fort Edward to visit their father, escorted through the dangerous forest by Major Duncan Heyward and guided by an Indian named Magua Soon they are joined by David Gamutt, a singing master and religious follower of Calvinism. Traveling cautiously, the group encounters the white scout Natty Bumppo, who goes by the name Hawkeye, and his two Indian companions, Chingachgook and Uncas, Chingachgook’s son, the only surviving members of the once great Mohican tribe. Hawkeye says that Magua, a Huron, has betrayed the group by leading them in the wrong direction. The Mohicans attempt to capture the traitorous Huron, but he escapes.
Hawkeye and the Mohicans lead the group to safety in a cave near a waterfall, but Huron allies of Magua attack early the next morning. Hawkeye and the Mohicans escape down the river, but Hurons capture Alice, Cora, Heyward, and Gamut. Magua celebrates the kidnapping. When Heyward tries to convert Magua to the English side, the Huron reveals that he seeks revenge on Munro for past humiliation and proposes to free Alice if Cora will marry him. Cora has romantic feelings for Uncas, however, and angrily refuses Magua. Suddenly Hawkeye and the Mohicans burst onto the scene, rescuing the captives and killing every Huron but Magua, who escapes. After a harrowing journey impeded by Indian attacks, the group reaches Fort William Henry, the English stronghold. They sneak through the French army besieging the fort, and, once inside, Cora and Alice reunite with their father.
A few days later, the English forces call for a truce. Munro learns that he will receive no reinforcements for the fort and will have to surrender. He reveals to Heyward that Cora’s mother was part “Negro,” which explains her dark complexion and raven hair. Munro accuses Heyward of racism because he prefers to marry blonde Alice over dark Cora, but Heyward denies the charge. During the withdrawal of the English troops from Fort William Henry, the Indian allies of the French indulge their bloodlust and prey upon the vulnerable retreating soldiers. In the chaos of slaughter, Magua manages to recapture Cora, Alice, and Gamut and to escape with them into the forest.
Three days later, Heyward, Hawkeye, Munro, and the Mohicans discover Magua’s trail and begin to pursue the villain. Gamut reappears and explains that Magua has separated his captives, confining Alice to a Huron camp and sending Cora to a Delaware camp. Using deception and a variety of disguises, the group manages to rescue Alice from the Hurons, at which point Heyward confesses his romantic interest in her. At the Delaware village, Magua convinces the tribe that Hawkeye and his companions are their racist enemies. Uncas reveals his exalted heritage to the Delaware sage Tamenund and then demands the release of all his friends but Cora, who he admits belongs to Magua. Magua departs with Cora. A chase and a battle ensue. Magua and his Hurons suffer painful defeat, but a rogue Huron kills Cora. Uncas begins to attack the Huron who killed Cora, but Magua stabs Uncas in the back. Magua tries to leap across a great divide, but he falls short and must cling to a shrub to avoid tumbling off and dying. Hawkeye shoots him, and Magua at last plummets to his death.
Cora and Uncas receive proper burials the next morning amid ritual chants performed by the Delawares. Chingachgook mourns the loss of his son, while Tamenund sorrowfully declares that he has lived to see the last warrior of the noble race of the Mohicans.
Friday, 3 July 2009
ശ്വാനവധം രണ്ടാം ഭാഗം .......
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഡോകുമെന്ററി ഹൃസ്വ ചലച്ചിത്ര മേളയില്‍ ടെ ത്രീ എന്ന ഡോകുമെന്ററി കാണാന്‍ ഇടയായി... തെരുവ് പട്ടികളെ കൊല്ലുക എന്ന ഉദ്യമമുമായി ഇറങ്ങി തിരിച്ച സന്തോഷ് എന്ന വ്യക്തി നടത്തുന്ന ശ്വാനവധമാണ് അതിന്റെ ഇതിവൃത്തം .പട്ടികളെ കൊല്ലാന്‍ അയാള്ക്ക് മനസ് കൊണ്ടു താല്പര്യം ഇല്ല .എന്നാല്‍ വെറുതെ കൊന്നാലും പോര.. കൊല്ലുന്നത് ആസ്വദിക്കാന്‍് വേണ്ടി തങ്ങളുടെ മുന്നില്ലിട്ട് കൊല്ലണം എന്ന ആവശ്യക്കാര്‍ നിരവധി..ഇക്കാര്യത്തിലും എന്ടെ അനുഭവം മറിച്ചല്ല.ഞാന്‍ കുഞ്ഞിലെ വളര്‍ത്തിയിരുന്ന പട്ടിയെ നിഷ്കരുണം കോര്‍പറേഷന്‍കാരെ കൊണ്ട് കൊല്ലിച്ച എന്റെ വലിയച്ഛന്റെ മുഖം അവരിലൂടെ എനിക്ക് പിന്നെയും കാണാന്‍ സാധിച്ചു .ആര്ക്കു ഒരു ദ്രോഹവും ചെയ്യാത്ത ഒരു പാവം മിണ്ടാപ്രാണി കിടന്നു പിടഞ്ഞത് എന്റെ കണ്‍മുന്നില്‍ .... ഞാനും ചെയ്യും ഇത്തരം ഒരു ഡോകുമെന്ററി .....പക്ഷെ അതിലെ വില്ലന്‍ എന്റെ വലിയച്ച്ചന്‍ ആകും എന്ന് മാത്രം ........
Thursday, 2 July 2009
വൈകി വന്നുകൊണ്ടിരിക്കുന്ന വസന്തം .......
അങ്ങനെ കൊച്ചിയില്‍ മെട്രോ റെയില്‍നു സാദ്ധ്യത ഉയരുന്നു... ഇതു മൂലം പ്രയോജനങ്ങള്‍ അനവധി ആണെന്നാണ് അക്കമിട്ടു നിരത്തുന്നതു ... സംഗതി സത്യം തന്നെ ...ഏറ്റവും വലിയ പ്രതീക്ഷ നിരന്തരമായ ട്രാഫിക് ബ്ലോക്കിനു നിത്യശാന്തി ലഭിക്കുമെന്നതാണ് . ആറുവരി ബസ്സ് ട്രാഫിക്‌നും ,ഇരുപത്തിരണ്ടുവരി കാര്‍ ട്രാഫിക് തുല്യമാണിത് എന്നാണ് പഠനങ്ങള്‍ വ്യക്തമാകുനത് .അതുകൊണ്ട് തന്നെ ട്രാഫിക് കുരുക്ക് കൊണ്ട് നിത്യ ദുഃഖം അനുഭവിക്കുന്ന കൊച്ചിക്കാര്‍ക്ക് ഇതൊരു കാത്തിരുന്ന്നു ലഭിച്ച വരം തന്നെയാണ് . റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കുറഞ്ഞ ഇന്ധന ചിലവ് ഉള്ളു എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത .ശബ്ദമലിനീകരണം കുറയ്ക്കും എന്നതും എടുത്തു പറയേണ്ട ഒരു ഗുണം ആണ്.ഇതെല്ലം ഓക്കേ .പക്ഷെ രണ്ട് വര്ഷം മുമ്പായിരുന്നു ഈ പദ്ധതി എങ്കില്‍ അത് എനിക്കും ഉപകാര പെട്ടേനെ .....എന്തെന്നാല്‍ മൂന്നു വര്ഷം ഞാന്‍ അവിടെ ആയിരുന്നു.......അല്ലെങ്കിലും മലയാളികള്‍ക്ക് 'ന്യൂ ടെക്നോളജി ' എന്നും വൈയ്കി വരുന്ന വസന്തം ആണ് ......
Tuesday, 30 June 2009
ഇത്രേം വലിയ പാമ്പോ ?????

ഈശ്വരന്റെ അതിമനോഹരമായ മറ്റൊരു കരവിരുത്. പൊന്മുടിയിലേക്ക് പോകുന്ന വേളയില്‍ ഞാന്‍ കാണാനിടയായ ഒരു അത്ഭുതം .വണ്ടി നിര്‍ത്തി ഞാന്‍ ഓര്‍ത്തു എങ്കില്‍ പിന്നെ ഒരു ഫോട്ടോ എടുത്തു കളയാം എന്ന്.പക്ഷെ ഒരല്പ സമയത്തിനുള്ളില്‍ ആ ദൃശ്യം പകര്‍ത്താന്‍ എത്തിയതോ ഒരു വമ്പന്‍ പട.ഹൊ അല്പം സ്വാര്‍്ഥയാകാനും ആളുകള്‍ സമ്മതികില്ല ..............
Monday, 29 June 2009
മുറുകുന്നു.... ബന്ധം അഴിയുന്നു...
ഞാന്‍ രണ്ടാഴ്ച്ച മുന്‍്പ് എന്‍റെ സുഹൃത്തിന്‍റെ കല്യാണം കൂടാന്‍ കൊച്ചിയില്‍ പോയിരുന്നു.. അവിടെത്താന്‍ ആശ്രയിച്ചത് ദിനംപ്രതി അഞ്ജ് പേരെങ്കിലും തല വയ്ക്കുന്ന ട്രെയിനിനെ ..അതും കഴിഞ്ഞു കയറിയതോ ആളുകളെയും കൊണ്ട് മരണ പായ്ച്ചിലില് പോകുന്ന ബസ്സില്‍ ..എന്നിട്ടും കഴിയുന്നോ കഷ്ടപ്പാട്! കയറേണ്ടി വന്നു കഴുത്തറക്കുന്ന കൂലിക്കാരായ ഓട്ടോക്കാരുടെ വണ്ടിയില്‍ ..... ദോഷങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ ,അതിനെല്ലാം ഒരു നന്‍മയുടെ വശവും ഉണ്ടല്ലേ ....പക്ഷെ കല്യാണം കൂടാന്‍ പോയിട്ട് എനിക്ക് ഒരു തരം ചിന്തയാണ് ഉണ്ടായത് .... ഞാന്‍ സാക്ഷിയായത് ഒരു ബന്ധം മുറുകുന്നതിനും മറുബന്ധം അഴിയുന്നതിനും ആണല്ലോ ..........
Sunday, 28 June 2009
Monday, 22 June 2009
Thursday, 18 June 2009
തല കീഴായ് മറിയുന്ന ലോകം !!!!!!!!!!!
Wednesday, 17 June 2009
വോട്ട്
എന്റെ കന്നി വോട്ട്‌നെ പറ്റി അറിയണ്ടേ ? വ്യക്തമായ രാഷ്ട്രീയ ചിന്ത ഇല്ലാതിരുന്ന ഞാന്‍ രാഷ്ട്രീയപരമായും ,സാമൂഹികപരമായും കൂലംകഷമായി ചിന്തിചു ചെയ്ത എന്റെ സ്വന്തം വോട്ട് .... ചരിത്രം ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയോടെ ചെയ്ത വോട്ട് .........ജനങ്ങള്‍ മണ്ടരാകില്ല എന്ന ഉറപ്പോടെ ചെയ്ത വോട്ട്......തൊഴില്‍ അവസരങ്ങളും , സാമ്പത്തിക ഉന്നമനവും ,വിദ്യാഭാസ പുരോഗമനവും ഈ വര്ഷം ഈ ഒറ്റ വോട്ട് ചെയ്താല്‍ ഉണ്ടാകും എന്ന് കരുതി ചെയ്ത വോട്ട്.........
അയ്യോ കാക്കേ പറ്റിച്ചേ...........ഇതെല്ലാം കേരളതില് നടന്നാല്‍ അന്ന് ഇതു ദൈവത്തിന്റെ സ്വന്തം നാട്.......................
ചിരിയാലിറ്റീ ഷോ
ചിരികള്‍ നാനാ വിധം .എന്നാല്‍ ദൈവത്തിന്ടെ സ്വന്തം നാട്ടില്‍ എല്ലാത്തിനും ഒരു വ്യത്യസ്തത ഉണ്ട്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ചിരിക്കാന്‍ കഴിയുന്ന ഒരാള്‍ നമ്മുടെ ഇടയിലും ഉണ്ട്.പിളര്‍ന്നും ലയിച്ചും വയനാട്ടില്‍ ഇല്ലാതായി തീര്‍ന്ന കെ മുരളീധരന്റെ ചിരിയെ മോണാലിസയുടെ ചിരിയുമായി ഉപമിക്കാം. എന്താണ് ഉദേശിക്കുന്നത് എന്ന് ആര്ക്കും തന്നെ മനസിലാകില്ല .സ്വന്തം അച്ഛന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ഈ മന്തഹാസം ഇന്നും അസാധാരണത്വം പുലര്‍ത്തുന്നു.
ചിരിച്ചാല്‍ മാത്രം പോര ചിരിപ്പിക്കുകയും വേണ്ടെ.....കാരണം ആയുസ്സ് കൂട്ടുന്ന ദിവ്യ ഔഷധം ആണല്ലോ അത് .വളരും തോറും പിളരുന്നവരും ,തൊട്ടാലും നോക്കിയാലും പീ ബീ യോഗം കൂടുന്നവരും കൂടി കേരളത്തിലെ ജനങ്ങളെ ചിരഞ്ജീവികള്‍ ആക്കാനുള്ള ശ്രമത്തിലാണ്. (മരു പ്രദേശമായ ജനങ്ങളുടെ മനസ്സില്‍ താമര വിരിയിക്കാന്‍ നടക്കുന്നവരെയും ,എപ്പോള്‍ ആനപ്പുറത്ത് വന്നവരേയും നമുക്കു തല്‍ക്കാലം വെറുതെ വിടാം .കാരണം മനസറിഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കേരള ജനത അവര്‍ക്ക് അവസരം നല്കുന്നില്ലല്ലോ).സാമൂഹിക സേവന ലക്ഷ്യാര്‍ത്ഥം കേരള രാഷ്ട്രീയ പടക്കുതിരകള്‍ ഒരു മെഗാ റിയാലിറ്റി കോമഡി ഷോയിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ..
ഒരു ചിരി കണ്ടാല്‍ അത് മതി എന്നാണ് ഗിരിഷ് പുത്തഞ്ചേരി എഴുതിയത്.കേരള ജനതയും അതാണ് ആഗ്രഹിക്കുന്നത്.സീരിയലും ,കോമഡി ഷോയും പയറ്റി തെളിഞ്ഞന്നാട്ടില്‍ ഇതാ വാര്‍ത്താ മാധ്യമങ്ങള്‍ ഒരുക്കുന്നു ഒരു വന്‍ റിയാലിറ്റി ഷോ.പിന്നെയും ഒരു സംശയം ബാക്കി ആര്‍ക്കാവും ആയുസ്സ് കൂടുതല്‍ ?സംശയിക്കേണ്ട കാര്യമില്ല .എല്ലാം കാണുകയും ,കേള്‍ക്കയും ,അറിയുകയും,ആരും കാണാതെ ചിരിക്കുകയും ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് തന്നെ..........
ചിരിച്ചാല്‍ മാത്രം പോര ചിരിപ്പിക്കുകയും വേണ്ടെ.....കാരണം ആയുസ്സ് കൂട്ടുന്ന ദിവ്യ ഔഷധം ആണല്ലോ അത് .വളരും തോറും പിളരുന്നവരും ,തൊട്ടാലും നോക്കിയാലും പീ ബീ യോഗം കൂടുന്നവരും കൂടി കേരളത്തിലെ ജനങ്ങളെ ചിരഞ്ജീവികള്‍ ആക്കാനുള്ള ശ്രമത്തിലാണ്. (മരു പ്രദേശമായ ജനങ്ങളുടെ മനസ്സില്‍ താമര വിരിയിക്കാന്‍ നടക്കുന്നവരെയും ,എപ്പോള്‍ ആനപ്പുറത്ത് വന്നവരേയും നമുക്കു തല്‍ക്കാലം വെറുതെ വിടാം .കാരണം മനസറിഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കേരള ജനത അവര്‍ക്ക് അവസരം നല്കുന്നില്ലല്ലോ).സാമൂഹിക സേവന ലക്ഷ്യാര്‍ത്ഥം കേരള രാഷ്ട്രീയ പടക്കുതിരകള്‍ ഒരു മെഗാ റിയാലിറ്റി കോമഡി ഷോയിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ..
ഒരു ചിരി കണ്ടാല്‍ അത് മതി എന്നാണ് ഗിരിഷ് പുത്തഞ്ചേരി എഴുതിയത്.കേരള ജനതയും അതാണ് ആഗ്രഹിക്കുന്നത്.സീരിയലും ,കോമഡി ഷോയും പയറ്റി തെളിഞ്ഞന്നാട്ടില്‍ ഇതാ വാര്‍ത്താ മാധ്യമങ്ങള്‍ ഒരുക്കുന്നു ഒരു വന്‍ റിയാലിറ്റി ഷോ.പിന്നെയും ഒരു സംശയം ബാക്കി ആര്‍ക്കാവും ആയുസ്സ് കൂടുതല്‍ ?സംശയിക്കേണ്ട കാര്യമില്ല .എല്ലാം കാണുകയും ,കേള്‍ക്കയും ,അറിയുകയും,ആരും കാണാതെ ചിരിക്കുകയും ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് തന്നെ..........
Tuesday, 9 June 2009
രണ്ടാം ബാല്യം

രണ്ട് ബാല്യകാലം മനുഷ്യന് .അതില്‍ ആദ്യത്തേത് എല്ലാര്ക്കും പ്രിയങ്കരം . രണ്ടാമന്‍ കണ്ണില്‍ കരടും ...നിറഞ്ഞു പൊങ്ങുന്ന വൃദ്ധസദനങ്ങള്‍ അതിന് സാക്ഷി.....തിരക്കേറിയ ജീവിതത്തില്‍ പലര്ക്കും ഒരു ബുദ്ധിമുട്ടാകുന്ന ഇത്തരം രണ്ടാം ബാല്യക്കാരുടെ നിഷ്കളങ്കതയും സ്നേഹ ദാഹിയായ മനസുംആരും കാണാതെ പോകുന്നു .
ഞാന്‍ ചിന്തിക്കുകയായിരുന്നു ഇപ്പോള്‍ തന്നെയുള്ള ശരണാലയങ്ങള്‍ വിരലില്‍ എണ്ണാന്‍ സാധികുന്നില്ല . അപ്പോള്‍ എന്ടെയൊക്കെ രണ്ടാം ബാല്യം ആകുമ്പോള്‍ വൃദ്ധസദനങ്ങളുടെ അതി പ്രസരം കാരണം ഇപ്പോള്‍ മാധ്യമങ്ങള്‍ക്കിടയില്‍ ഉള്ളത് പോലെയുള്ള മത്സരമായിരിക്കും.ഒന്നു തന്നാല്‍ ഒന്നിനെ കൂടി എടുത്തോളാം എന്ന ഓഫര്‍കളും സജീവമായിരിക്കും. .അതെന്തായാലും നന്നായി അച്ഛനെയും അമ്മയെയും കുറഞ്ഞ ആനുകൂല്യം നല്കി പിരിച്ചു വിടാമല്ലോ ! തിരക്കേറിയ ജീവിതം ഒപ്പം തിരക്കേറിയ ആനുകൂല്യങ്ങളും ....മനുഷ്യ മനസേ നമോവാകം .....
ഞാന്‍ ചിന്തിക്കുകയായിരുന്നു ഇപ്പോള്‍ തന്നെയുള്ള ശരണാലയങ്ങള്‍ വിരലില്‍ എണ്ണാന്‍ സാധികുന്നില്ല . അപ്പോള്‍ എന്ടെയൊക്കെ രണ്ടാം ബാല്യം ആകുമ്പോള്‍ വൃദ്ധസദനങ്ങളുടെ അതി പ്രസരം കാരണം ഇപ്പോള്‍ മാധ്യമങ്ങള്‍ക്കിടയില്‍ ഉള്ളത് പോലെയുള്ള മത്സരമായിരിക്കും.ഒന്നു തന്നാല്‍ ഒന്നിനെ കൂടി എടുത്തോളാം എന്ന ഓഫര്‍കളും സജീവമായിരിക്കും. .അതെന്തായാലും നന്നായി അച്ഛനെയും അമ്മയെയും കുറഞ്ഞ ആനുകൂല്യം നല്കി പിരിച്ചു വിടാമല്ലോ ! തിരക്കേറിയ ജീവിതം ഒപ്പം തിരക്കേറിയ ആനുകൂല്യങ്ങളും ....മനുഷ്യ മനസേ നമോവാകം .....
Thursday, 28 May 2009
Agriculture and empolyment
Agriculture undoubtedly offers vast opportunities to educated Indians when the so called learned professionals are owercrowded. But the pitty is that even the agricultural graduates are after government service. Our public men should strive to divert a certain proportion of these persons from law and medicine to agriculture. The Swarajists insted of creating discontent among the rural population should follow thw policy chalked out by the officers concerned.
Monday, 25 May 2009
മനസെന്ടഎ ചപലത
കയ്യില് സിഗരട്ടിന്ടെ പുകച്ചുരുളുമായി ഒരച്ചന്‍ മകനെ മടിയിലിരുത്തി ഉപദേശിക്കുന്നു "മകനേ നീ വലുതാകുമ്പോള്‍ നല്ലകുട്ടിയാകണം".എന്തൊരു വിരോധാഭാസമെന്നു പലര്‍ക്കും തോന്നാം . പക്ഷെ അതിനേക്കാള്‍ രസകരമല്ലേ കോളേജിലെ കുട്ടികളുടെ മനസിന്റെ ചപലത .അപേക്ഷകള്‍ നൂറെണ്ണം അയച്ചു കഴിഞ്ഞാലും പുതിയൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ പുതിയൊരു അപേക്ഷക്കായി കടലാസ് തിരയുന്നു .ചിരിക്കാതെ വയ്യ .എന്നിരുന്നാലും സാധാരണ പെണ്‍കുട്ടികള്‍ എന്താ മോശമാണോ ? തിരക്കുള്ള ബസില്‍ അവര് ഒരു സീറ്റിനായി കൊതിക്കുന്നു . എന്നാല് തിരക്കൊഴിയുമ്പോള്‍ കിട്ടിയ സീറ്റും പോരാതെ വേറൊരു സ്വസ്ഥമായ സീറ്റ് തേടി അലയുന്നു . എത്ര കിട്ടിയാലും പോരാത്ത മനുഷ്യ മനസിന്റെ ആഗ്രഹങ്ങള്‍ എവിടെ ഒതുങ്ങുന്നതാണോ? ? ചെറിയ ചെറിയ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം രസകരങ്ങളായ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകും .പ്രതീക്ഷിക്കുക.
Subscribe to:
Posts (Atom)





