Monday, 13 August 2012
Tuesday, 20 September 2011
Tuesday, 28 July 2009
ശവങ്ങള്‍ ഈ മരങ്ങള്‍
നഗരവല്ക്കരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം മരങ്ങള്‍ കൊല്ലപെട്ടു കൊണ്ടിരിക്കുന്നു . അറ്റ് പോയതോ , ചോര വാര്‍നതോ ആയ ശരീരത്തോടെ അവ വഴിയില്‍ കിടക്കുമ്പോള്‍ അവയ്ക്ക് വേണ്ടി കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും ആരുമില്ല....ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഇവര്‍ എന്നും അനാഥര്‍........ കൊടുവാളുകള്‍ ദേഹത്ത് കുത്തിയിറക്കുമ്പോള്‍, പിടഞ്ഞു ഭൂമിയില്‍ വീണ് അവ ചുറ്റും നോക്കും ..മരിക്കുന്നതിനു മുമ്പ് അല്പം ദാഹജലം കിട്ടാന്‍ ... ഇവരുടെ തീരാ ശാപം മനുഷ്യര്‍ക്ക് ഏല്ക്കാതിരിക്കുമോ ഹേ വനം-പൊതുമരാമത്ത് മന്ത്രിമാരെ............
Friday, 24 July 2009
എന്റപ്പൂപ്പന്‍ കവിയാ...........
നിങ്ങള്‍ക്കറിയാമോ എന്റപ്പൂപ്പന്‍ വലിയ കവി ആയിരുന്നു കേട്ടോ .......അപ്പൂപ്പന്റെ അമ്മാവന്റെ മകളായ എന്റെ അമ്മൂമ്മയെ പണ്ട് പുള്ളിക്കാരന്‍ ട്യൂണ്‍ ചെയ്യാന്‍ നോക്കി . അവസാനം സാഹിത്യത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലികൊടുത്ത ആരെയൊക്കെയോ മനസില്‍ വിചാരിച്ചു ഒരു കാച്ചു അങ്ങ് കാച്ചി .......
മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........
കാലാന്തരത്തില്‍ ആ സ്നേഹം
സഹോദരി നിര്‍ഭരമായി.........
എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു എന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........
എന്ന്
അപ്പുപ്പന്‍
ഒപ്പ്
ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക് ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....
മാതാവിന്റെ കര പല്ലവങ്ങളില്‍
സന്തോഷ സമ്മിശ്രമായ ജീവിതത്തെ
ഉറ്റു നോക്കികൊണ്ടിരുന്ന ഭവതിയെ,
ഞാനന്നൊരു ശിശുവിനെ പോലെ
സ്നേഹിച്ചു ...........
കാലാന്തരത്തില്‍ ആ സ്നേഹം
സഹോദരി നിര്‍ഭരമായി.........
എന്നാല്‍ ഇപ്പോഴാകട്ടെ ,
ഞാനെന്റെ ഹൃദയം തന്നു
സ്നേഹിക്കുന്നു എന്നു പറയുന്നതില്‍
വിരോധമില്ലെന്ന് കരുതട്ടെയോ ........
എന്ന്
അപ്പുപ്പന്‍
ഒപ്പ്
ഇനി പറ അപ്പുപ്പന്‍ പുലി അല്ലേ ???????? ഹൊ അതില്‍ അമ്മുമ്മ വീണു ...അവര്‍ക്ക് ഏഴ് പിള്ളേരുമുണ്ടായി . കവിതയുടെ ഒക്കെ ഒരു ശക്തിയെ .....
Sunday, 12 July 2009
Scarlet letter
The Custom House is largely an autobiographical sketch describing
The connection between
Much of the story then deals with long descriptions of the various men with whom he worked in the Customs House. General Miller, the Collector, is the oldest inhabitant, a man who had maintained a stellar career in the military, but who has chosen to work in the Customs House for the remainder of his years. The other man described by
The upstairs of the Custom House was designed to accommodate a large movement of goods through the port, and is in ill-repair since it soon became extraneous.
Three years after taking his job as Surveyor, General Taylor was elected President of the
Tuesday, 7 July 2009
ജനപക്ഷം
കുറച്ചു നാള്‍ മുന്‍പ് ഞാന്‍ മാതൃഭൂമിയില്‍ ഒരു ലേഖനം വായിക്കാന്‍ ഇടയായി .സി പി എം ലാല്‍ഗഢ് മേഖല സെക്രടറി അനൂജ് പാണ്ഡേയെ കുറിച്ചാണ് അത്.അദ്ദേഹത്തിന്‍െറ പ്രതിമാസാവരുമാനം 1500 രൂപയാണ് എങ്കിലും അദ്ദേഹത്തിനും സഹോദരനും മോശമല്ലാത്തൊരു ഇരുനില വീടും ,നാല്പതു ഭിഗ നിലവും സ്വന്തമാക്കാന്‍ കഴിഞ്ഞു . ദാരിദ്ര്യത്തിന്‍െറ പരകോടിയില്‍ നില്‍കുന്ന പശ്ചിമ ബംഗാളിലെ ഈ പ്രദേശത്തെ ഏക ഇരുനില വീട് ഇതാണ് .എന്നാല്‍ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ സഹനം നിര്‍ത്തി വച്ചു ഇതിന് എതിരെ പ്രതികരിച്ചു . അവര്‍ അയാളുടെ വീട് തകര്‍ത്തത് ആര്‍പ്പ് വിളികളോടെ ആയിരുന്നു .അടക്കിവച്ച സഹനം പൊട്ടിത്തെറിച്ചത് ഇങ്ങനെയും ..... ലാല്‍ഗഢ് സംഭവം വിലയിരുത്തിയാല്‍ മനസിലാകും ഭരണത്തിന്റെ ഗുണം ജനങ്ങള്‍ക്കല്ല മറിച്ച് നേതാക്കള്ക്കായിരുന്നു എന്ന് . ഇനിയും ഇലക്ഷന്‍ വരും പോകും..പക്ഷെ അതെല്ലാം ലാഭ വിഹിതത്തിനുളള ഒരു തുറുപ്പ് ഗുലാന്‍മാത്രമായിരിക്കും .
Monday, 6 July 2009
തത്വം ....തത്വലംഘനം .......
സംവരണം ഒരു വിവാദ വിഷയമായി ചര്‍ച്ചകള്‍ക്കും , പരീക്ഷണങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്നു. സംവരണം എന്നത് കൊണ്ടു എന്താണര്‍ത്ഥം ?????? എനിക്ക് അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. ഒരാള്‍ ഷീറ്റിട്ട് മറച്ച ഒരു ഒറ്റ മുറി പുരയില്‍ താമസിക്കുന്ന ഉന്നത കുലജാത.മറ്റേ ആള്‍ സര്‍വവിധ സൗകര്യത്തോടെ ഒരു ഇരുനില കെട്ടിടത്തില്‍ താമസിക്കുന്ന സംവരണക്കാരി.ആദ്യം പറഞ്ഞ കുട്ടിയുടെ അച്ഛന്‍ മക്ളുടെ പഠിത്തത്തിന് വേണ്ടി കൂലിപ്പണി എടുക്കുമ്പോള്‍ സംവരണക്കാരി ആയതിന്റെ സന്തോഷം അനുഭവിക്കുകയാണ് രണ്ടാമത് പ്രസ്താവിച്ച വ്യകതി.അവസാനം ഉന്നത പഠനത്തിനായി തന്റെ ഷീറ്റ് ഇട്ടു മറച്ച വീടിന്ടെ ആധാരം പണയം വയ്ക്കേണ്ടി വന്നു ഉന്നത കുലജാതയ്ക്ക് . ഏത് വെറും കഥ അല്ല ഞാന്‍ നേരിട്ടു കണ്ട സത്യം ആണ് . ഇങ്ങനെ ഉള്ള സമൂഹത്തില്‍ സംവരണത്തിനു അര്‍ഹ ആരാണ് ????? കഴിവുള്ള പാവപെട്ടവര്‍ ആരായാലും ... ഏത് ജാതിയില്‍ ആയാലും....അവര്‍ക്ക് നല്കുക സംവരണം ...അതാണ് സംവരണം ...അതാണ് മതേതരത്വം ,അതാണ് സോഷ്യലിസം......
.
.
Subscribe to:
Posts (Atom)